[ചാത്തന്‍ ചാത്തന്നൂര്‍ ]
ചാത്തന്‍ പത്രത്തിലേക്ക് സ്വാഗതം 01-07-08
പഴയ താളുകള്‍ വായിക്കാനും തുടര്‍ന്ന് പത്രം വായിക്കാനും സന്ദര്‍ശിക്കുക soulcast.com/rebelview
മണ്ടന്‍ സമരം !
-------------------------------------------------------------------------------------------------------
കുത്തകകള്‍ക്കെതിരെ എന്ന പേരില്‍ വീണ്ടുമൊരു കടയടപ്പ് സമരത്തിനു വ്യാപാരി സംഘടന ആഹ്വാനം ചെയ്തിരിക്കുന്നു ! ഈ സമരം വഴി കുത്തകകള്‍ക്ക് ഒന്നുകൂടി പബ്ലിസിറ്റി കിട്ടും .ചെറുകിടക്കാര്‍ക്ക് ഒരു ദിവസത്തെ വരുമാനം പോയിക്കിട്ടും ! അത്ര തന്നെ !
മാര്‍ജിന്‍ ഫ്രീ എന്ന പേരില്‍ ചില സാധനങ്ങള്‍ക്ക് വില കുറച്ചു വില്‍ക്കുന്ന ഏര്‍പ്പാട് തുടങ്ങിയപ്പോള്‍ ചെറുകിട വ്യാപാരിയുടെ ആപ്പീസ് പൂട്ടി !അതിനെതിരെ ഒരു സമിതിക്കാരനും സമരത്തിനിരങ്ങിയില്ല .പല വ്യാപാരി നേതാക്കള്‍ക്കും മാര്‍ജിന്‍ ഫ്രീ ശാഖകള്‍ ഉണ്ടായിരുന്നിരിക്കണം !
ഇപ്പോള്‍ തങ്ങള്‍ക്കു മല്‍സരിക്കാന്‍ കഴിയാത്ത കുത്തകകള്‍ വരുന്നതു കൊണ്ടാണ് ഇവര്‍ അങ്കത്തിനിരങ്ങുന്നത് .ആര് അങ്കത്തിനിരങ്ങിയാലും കുത്തകകള്‍ സസുഖം വാഴും .സംശയം വേണ്ട !
സാധന വിലയുടെ കാര്യത്തില്‍ മല്‍സരിക്കാന്‍ കഴിഞ്ഞാല്‍ വ്യക്തിഗത സേവനം വഴി ഏതു കുത്തകയേയും ചെറുക്കാന്‍ ചെറുകിട വ്യാപാരിക്കാവും .



